വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ

ഒട്ടാവ: രാജ്യാന്തര വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. ഇന്ത്യ, ബ്രസീൽ, ചെെന, കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്. അപേക്ഷയും രേഖകളും സമർപ്പിച്ച് 20 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സംവിധാനമാണ് അവസാനിപ്പിച്ചത്.എല്ലാ വിദ്യാർത്ഥികൾക്കും തുല്യഅവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനുമാണ് എസ്ഡിഎസ് നിർത്തലാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വെബ്സെെറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. നവംബർ എട്ടിന് കനേഡിയൻ സമയം ഉച്ചയ്ക്ക് രണ്ട് വരെ ലഭിച്ച അപേക്ഷകൾ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂവെന്ന് വെബ്സെെറ്റിൽ പറയുന്നു. ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാർത്ഥികളും സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും.

20,635 ഡോളറിന്റെ കാനഡിയൻ ഗ്യാരന്റി ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റും ഇംഗ്ലീഷിന്റെയോ ഫ്രഞ്ചിന്റെയോ യോഗ്യതാ പരീക്ഷയുടെ നിശ്ചിത സ്കോറുമുണ്ടെങ്കിൽ എസ്ഡിഎസ് വഴി അതിവേഗത്തിൽ പഠനാവശ്യത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിലേക്ക് കുടിയേറാമായിരുന്നു.പദ്ധതി നിർത്തലാക്കിയതോടെ ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാ‌ത്ഥികൾ നീണ്ട വീസാ നടപടികളിലൂടെ കടന്നുപോകേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!