നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കാസർകോട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.154 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

3 thoughts on “നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

  1. Thanks a lot for sharing this with all of us you really know what you are talking about! Bookmarked. Kindly also visit my website =). We could have a link exchange agreement between us!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!