വയനാട്: ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുന്നതോടെ എല്ലാ കണ്ണുകളും വീണ്ടും വയനാട്ടിലേക്ക് തിരിയുകയാണ്. എൽഡിഎഫും ബിജെപിയും ആരെ നിർത്തുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. പ്രിയങ്കയ്ക്ക് എതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതിനാൽ ഏറ്റവും കരുത്തനായ സ്ഥാനാർഥിയെ ആയിരിക്കും നിർത്തുകയെന്നാണ് വിവരം.