‘സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു:പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിൽ. രാജ്യത്തെ എല്ലാ
സ്ത്രീകളോടും മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഇന്ന് ഇന്ത്യയിലെ ഓരോ അമ്മമാരോടും പെൺകുട്ടികളോടും സഹോദരികളോടും
സംസാരിക്കാനാണ് വന്നിട്ടുള്ളത്. എങ്ങനെയാണ് ഇന്ത്യയിലെ സ്ത്രീശക്തി ഉയർന്നു
പറക്കുന്നതിൽ നിന്ന് എങ്ങനെയാണ് തടഞ്ഞതെന്ന് ഇന്ത്യയിലെ ഓരോരുത്തരും
കണ്ടതാണ്. എല്ലാത്തരത്തിലും ശ്രമിച്ചിട്ടും വനിതാ സംവരണ ഭേദഗതി ബിൽ
പാസാക്കാനായില്ല. അതിന് എല്ലാ അമ്മമാരോടും സഹോദരിമാരോടും ക്ഷമ
ചോദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം എല്ലാ നല്ല കാര്യങ്ങളെയും എതിർക്കുന്നു. സ്ത്രീകളിൽനിന്ന്
അവരുടെ അവകാശങ്ങൾ തട്ടിയെടുത്തശേഷം ആഘോഷിക്കുകയാണ്. അവർ വെറുതെ മേശയിൽ
കൈതട്ടുകയല്ല മറിച്ച്, സ്ത്രീകളുടെ ആത്മാഭിമാനത്തെ അവഹേളിക്കുകയായിരുന്നു.
എന്നാൽ സ്ത്രീകൾ എന്തു മറന്നാലും അവർക്കുണ്ടായ അപമാനം മറക്കുകയില്ല.
പ്രതിപക്ഷം ചെയ്തത് ഓരോ സ്ത്രീയുടെയും മനസ്സിലുണ്ടായിരിക്കും. ഈ നേതാക്കളെ
കാണുമ്പോൾ അവരോർക്കും. ഇവരാണ് പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തി
അതിനെ ആഘോഷിച്ചതെന്ന്. 21–ാം നൂറ്റാണ്ടിലെ സ്ത്രീകൾ രാജ്യത്തെ ഓരോ
ചലനങ്ങളും നിരീക്ഷിക്കുന്നവരാണെന്ന് പ്രതിപക്ഷം മറന്നുപോയി. അതുകൊണ്ട്
വനിതാ സംവരണത്തെ പരാജയപ്പെടുത്തിയ പാപം ചെയ്ത പ്രതിപക്ഷത്തിന് അതിനുള്ള
ശിക്ഷ ഉറപ്പായും ലഭിക്കും–പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!