അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (അഗ്നിവീർ ജനറൽഡ്യൂട്ടി & ട്രേഡ്സ്മാൻ) മൈസൂരുവിൽഏപ്രിൽ 19 മുതൽ 26 വരെ

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ 2026 ഏപ്രിൽ 19 മുതൽ 26 വരെ സംഘടിപ്പിക്കും. ബാംഗ്ലൂർ റിക്രൂട്ടിംഗ് ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റാലിയിൽ കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ
ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള പ്രസ്തുത വിഭാഗങ്ങളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. 2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം.

കരസേനയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2025 മാർച്ച് 12 ന് joinindianarmy എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പ്രകാരമാണ്.

ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (CEE) ഫലം ഇതിനകം www.joinindianarmy.nic.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്. www.joinindianarmy.nic.in ൽ ഉദ്യോഗാർഥികൾ അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിലെ (CEE) പ്രകടനത്തിന്റെയും റാലിയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉദ്യോഗാർത്ഥികൾ ഒരു തരത്തിലുമുള്ള തട്ടിപ്പുകാരുടെയും ഇടനിലക്കാരുടെയും ഇരകളാകരുതെന്ന് നിർദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!