കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിന് നേരെ കാട്ടാന ആക്രമണം. വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു.അക്രമസമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഇന്ന് വെളുപ്പിനാണ് കാടിറങ്ങിയ കാട്ടാന കൂട്ടം എത്തിയത്. വീടിന്റെ ജനാലകള്‍ വാതിലുകള്‍ വീട്ടുപകരണങ്ങള്‍ എന്നിവ നശിപ്പിച്ചു. വീടിനോട് ചേര്‍ന്ന മെഷീന് പുരയും നശിപ്പിച്ചു. ഡെന്നീസ് എന്ന വ്യക്തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്.