മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസഹായം നൽകാത്തതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി:  വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ദുരിതാശ്വാസ സഹായം നൽകുന്നതിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേരളത്തിന് കേന്ദ്ര ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും പിഎം ദുരിതാശ്വാസ ഫണ്ടിൽ നിന്നും കേരളത്തിന് ഒരു രൂപ പോലും ഫണ്ട് ലഭിച്ചില്ലെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ട്.  സമാനദുരന്തങ്ങൾ നേരിട്ട തമിഴ്നാടിനും കർണാടകയ്ക്കും കേന്ദ്ര ധനസഹായം ലഭിച്ചെന്നും ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും കേളത്തിന് സഹായം പ്രഖ്യാപിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

error: Content is protected !!