മുംബൈ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.