എരുമേലി: പഞ്ചായത്തിലെ എലിവാലിക്കര വാർഡിൽ പട്ടയ നടപടികളുടെ ഭാഗമായി ഇന്നലെ ഡിജിറ്റൽ സർവേ ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ അടുത്തദിവസം സർവേ തുടങ്ങും. പട്ടയം ലഭിക്കാനുള്ള കർഷകർ അവരുടെ ഭൂമിയുടെ അതിരുകൾ തെളിച്ചിടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തഹസീൽദാർ ഷമീറിന്റെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. എല്ലാ ഭൂമിയും സർവേ നടത്തും. സർവേയ്ക്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ ആധാർ കാർഡിന്റെ കോപ്പിയും അപേക്ഷ കൊടുത്തപ്പോൾ കിട്ടിയ നമ്പരും കൈവശം ഉണ്ടായിരിക്കണം.അപേക്ഷാ ഫോം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവർക്കും എത്തിച്ചുതരുമെന്നാണ് റവന്യു വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിര് തർക്കൾ ഉണ്ടെങ്കിൽ പരിഹരിച്ച് തീർക്കേണ്ടതാണന്നും വകുപ്പിൽനിന്ന് അറിയിച്ചിട്ടുണ്ട്.