കോട്ടയം: വാഴൂർ ഗ്രാമപഞ്ചാത്ത് ചാമംപതാൽ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ വനിതശിശുവികസന മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷനിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വാഴൂർ ആയുർവേദ ഡിസ്പെൻസറി പുതിയ ഒപി കെട്ടിടം സജ്ജമാക്കിയത്. ചടങ്ങിൽ സർക്കാർ ചീഫ്.വിപ്പ്.ഡോ.എൻ ജയരാജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
മുകേഷ് കെ.മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, ജില്ലാ പഞ്ചായത്ത്
അംഗങ്ങളായ ജെസി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ,ഡിഎംഒ ഡോ: ടി.അമ്പിളി കുമാരി, ഡി.പി.എം.ഡോ.പി.പ്രതിഭ, ഗീത.എസ്.പിള്ള,ഡി.സേതുലക്ഷ്മി,പി.എം.ജോൺ,
ജിജി നടുവത്താനി, പി.ജെ.ശോശാമ്മ, ശ്രീകാന്ത് പി. തങ്കച്ചൻ, രജ്ഞിനി ബേബി,
അഡ്വ. ബെജു കെ. ചെറിയാൻ, സുബിൻ നെടുംപുറം, ഓമന അരവിന്ദാക്ഷൻ, പ്രൊഫ. എസ്. പുഷ്‌കലാദേവി, നിഷാ രാജേഷ്, സൗദ ഇസ്മയിൽ, തോമസ് വെട്ടുവേലിൽ, ഡെൽമ ജോർജ്, ഷാനിദ അഷറഫ്, എസ്. അജിത്കുമാർ, സിന്ധു ചന്ദ്രൻ, ജിബി പൊടിപ്പാറ, രഞ്ജിത്ത് ചേന്നംകുളം, സ്മിത ബിജു, ഡോ: രേണുക കെ. രാമൻ തുടങ്ങിയവർ സംസാരിച്ചു.ഫോട്ടോക്യാപ്ഷൻ: വാഴൂർ
ഗ്രാമപഞ്ചാത്ത് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ
വനിതശിശുവികസന മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. സർക്കാർ ചീഫ്
വിപ്പ് ഡോ.എൻ ജയരാജ് സമീപം.