തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സിനിമാ മന്ത്രി താനല്ല. സിനിമയില്‍ അഭിനയിക്കുന്ന ഒരാളെന്നതിലുപരി സിനിമയെപ്പറ്റി ആധികാരികമായി പറയാന്‍ തന്റെ കൈയില്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആദ്യത്തെ ദിവസംതന്നെ പറഞ്ഞതാണ്. പിന്നെ എന്തിനാണ് നമ്മളെ വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.