പൂക്കളം ചവിട്ടി നശിപ്പിച്ചു, പത്തനംതിട്ടക്കാരിക്കെതിരെ കേസെടുത്തു

ബെംഗളൂരു : ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.പുലർച്ചെ നാലിന് പൂക്കളം പൂർത്തിയാക്കി നിമിഷങ്ങൾക്കകമാണു നശിപ്പിച്ചത്. കോമൺ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് ഓണസദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. 7 വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.

error: Content is protected !!