വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ  വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം:പ്രതി പിടിയിൽ

കൊച്ചി : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ  വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി റെജിയെ (47) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്തംബർ ഒൻപതിന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി, ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കൊണ്ടുവന്ന ആസിഡ് ജനല്‍ വഴി ഒഴിക്കുകയായിരുന്നു.

ആക്രമണത്തിൽ യുവതിയുടെ മുഖത്ത് അടക്കം പൊള്ളലേറ്റിരുന്നു. സെപ്തംബർ 15ാം തിയതി റെജി വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

error: Content is protected !!