780  യുവതിയുവാക്കൾക്ക്  കൃഷി ഭവനുകളിൽ  5000 രൂപ  ഇൻസെന്റിവോടെ ഇന്റേൺഷിപ്പിന് അവസരം

ഓൺലൈൻ ആയി അപേക്ഷിക്കാം ,അവസാന തിയ്യതി  സെപ്റ്റംബർ 13 തിരുവനന്തപുരം :കാർഷികമേഖലയിൽ യുവ പ്രൊഫഷനുകളെ സൃഷ്ടിക്കുന്നതിന് യുവതി യുവാക്കൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് ഇൻസന്റിവോടെ അവസരം .താല്പര്യമുള്ളവർക്ക് 2024 സെപ്റ്റംബർ 13 വരെ  ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ് .പ്രായപരിധി 01-08 -2024 ന് 18 മുതൽ 41 വരെ ഉള്ളവർക്ക് അപേക്ഷിക്കാം .കൃഷി അസിസ്റ്റന്റ് ഡയറക്ടർ  ഓഫീസുകളിൽ വച്ച്  ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത് .ആറുമാസമാണ് ഇന്റേൺഷിപ്പിന്റെ സമയപരിധി കൃഷിവകുപ്പ് അനുവദിച്ചിരിക്കുന്നത് .വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ ഉണ്ടാക്കുവാനാണ് ലക്ഷ്യമിടുന്നത് .ഇൻസെന്റീവായി പ്രതിമാസം 5000 രൂപ വീതം നൽകുന്നതാണ് .വെബ്സൈറ്റിൽ അപേക്ഷകൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം .ഇന്റർവ്യൂ സമയത്ത് ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർത്ഥ  പകർപ്പും സർട്ടിഫിക്കറ്റുകളും പരിശോധിക്കും .വി എച്ച് എസ് സി അഗ്രിക്കൾചർ ,അഗ്രികൾച്ചർ / ജൈവകൃഷി എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്ക് മാത്രമേ ഇന്റേൺഷിപ് അനുവദിക്കുകയുള്ളു .സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈൻ രെജിസ്ട്രേഷന് സൗകര്യമുണ്ട് .

error: Content is protected !!