കാഞ്ഞിരപ്പള്ളി: കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പുവരുത്തുവാനും ന്യായവില ലഭ്യമാക്കുന്നതോടൊപ്പം വിഷരഹിത ഭക്ഷ്യ ഉൽപ്പന്നങ്ങൾ നാട്ടിൽ സുലഭമാക്കുവാനുമായി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. നാടൻ പഴം, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, നാടൻ പാൽ, മുട്ട, അച്ചാറുകൾ, പഴച്ചാറുകൾ, വീടുകളിൽ തയാറാക്കുന്ന പലഹാരങ്ങൾ എന്നിവയടങ്ങുന്ന സന്പൂർണ വിപണിയുടെ ഉദ്ഘാടനം മേഖലയിലെ മുതിർന്ന കർഷകൻ ദേവസ്യാച്ചൻ അയലൂപ്പറന്പിൽ നിർവഹിച്ചു.ഫാ. ആന്റണി തോക്കനാട്ട്, ഫാ. ആന്റണി മണിയങ്ങാട്ട്, പി.എം. മുഹമ്മദ് സാദിഖ്, ജിഷ സലി, കെ.ആർ. സന്തോഷ്, ജോമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഹരിതലോകം ഔട്ട് ലെറ്റ് ബിജു ചക്കാലയും സീ ബാസ്ക്കറ്റ് വി.എൻ. രാജേഷും കോഫീ ഹൗസ് ഡാനി ജോസും സമൃദ്ധി ഫാർമേഴ്സ് ഔട്ട് ലെറ്റ് ജിജി ഫിലിപ്പും കലവറ തനിനാടൻ ഔട്ട് ലെറ്റ് ബീനാ ജോസഫും പാക്കിംഗ് യൂണിറ്റ് വ്യാപാരി വ്യവസായി പ്രസിഡന്റ് രാജു പുളിക്കലും ഉദ്ഘാടനം ചെയ്തു. അഡ്വ. ലാലിറ്റ് എസ്. തകിടിയേൽ ആദ്യവിൽപ്പന നടത്തി. മികച്ച കർഷകരായ എൻ.ഐ. മുജീബ്, ജോയി കുളത്തുങ്കൽ, ജോസ് കൊച്ചുപൂവളംമൂട്ടിൽ, കുര്യൻ മേച്ചേരിതകിടിയേൽ, സതീഷ് കൂവക്കാട്ട്, ജോസ് കാരിക്കൽ, രാജേഷ് ആലിപ്പറന്പിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.