മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം :പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു.മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന്‍പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കും.സ്റ്റേറ്റ് സെന്‍റട്രല്‍ ലൈബ്രറിയില്‍ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫീസര്‍ നിയമനത്തിന് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ഒരു തസ്തിക സൃഷ്ടിക്കും.കേരള ഡെന്‍റല്‍ കൗണ്‍സിലില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, കമ്പ്യൂട്ടര്‍ അസിസ്സ്റ്റന്‍റ്, യു.ഡി ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തികകളും എല്‍ഡി ക്ലര്‍ക്കിന്‍റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അതിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകള്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തണം. സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനും നൈറ്റ് വാച്ചര്‍/സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറം കരാര്‍ നല്‍കുന്നതിനും ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി.ജസ്റ്റിസ് പി. ഉബൈദ് കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍കാപ്പ അഡ്വൈസറി ബോര്‍ഡിന്‍റെയും എന്‍എസ്എ, കോഫെപോസ, പി.ഐ.ടി – എന്‍.ഡി.പി.എസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡ്വൈസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കും. ശമ്പളപരിഷ്കരണംകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇന്‍സ്റ്റിട്ട്യൂറ്റ് ഫോര്‍ ബേസിക് സയന്‍സസിലെ ഓഫീസ് അറ്റന്‍റന്‍റ്, ഓഫീസ് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ക്ക് പത്താം ശബള പരിഷ്കരണം അനുവദിച്ചു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.ടെണ്ടര്‍ അംഗീകരിച്ചു ശ്രീകാര്യം മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് 71,38,04,405 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.സാധൂകരിച്ചുകേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള ബോര്‍ഡ് യോഗ തീരുമാനത്തിന് അംഗീകാരം നല്‍കിയ നടപടി സാധൂകരിച്ചു.നഷ്ടപരിഹാരംകടന്നല്‍ ആക്രമണത്തില്‍ ഭാര്യ മരണമടഞ്ഞ സംഭവത്തില്‍ ഇടുക്കി സൂര്യനെല്ലി സ്വദേശി ബാലകൃഷ്ണന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം2024 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3,24,68,500 രൂപയാണ് വിതരണം ചെയ്തത്. 1828 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍. ജില്ലതിരിച്ചുള്ള വിവരങ്ങള്‍,തിരുവനന്തപുരം 250 പേര്‍ക്ക് 45,85,000 രൂപ കൊല്ലം 455 പേര്‍ക്ക് 56,64,000 രൂപപത്തനംതിട്ട 84 പേര്‍ക്ക് 11,60,000 രൂപആലപ്പുഴ 61 പേര്‍ക്ക് 94,5500 രൂപകോട്ടയം 8 പേര്‍ക്ക് 11,6000 രൂപഇടുക്കി 12 പേര്‍ക്ക് 73,9000 രൂപഎറണാകുളം 12 പേര്‍ക്ക് 73,9000 രൂപതൃശ്ശൂര്‍ 302 പേര്‍ക്ക് 31,92,500 രൂപപാലക്കാട് 204 പേര്‍ക്ക് 59,02000 രൂപമലപ്പുറം 112 പേര്‍ക്ക് 67, 08000 രൂപകോഴിക്കോട് 132 പേര്‍ക്ക് 16,89,000 രൂപവയനാട് 2 പേര്‍ക്ക് 33,000 രൂപകണ്ണൂര്‍ 121 പേര്‍ക്ക് 20,41,000 രൂപകാസറഗോഡ് 73 പേര്‍ക്ക് 12,00000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്

error: Content is protected !!