കൊച്ചി : മാസാരംഭത്തിൽ സ്വർണവിലയിൽ വീഴ്ച തുടരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,040 രൂപയിലും ഗ്രാമിന് 8,755 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,185 രൂപയിലെത്തി.വ്യാഴാഴ്ച പവന് 1,640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇതോടെ, രണ്ടുദിവസം കൊണ്ട് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇടിഞ്ഞത് ഗ്രാമിന് 535 രൂപയും പവന് 4,280 രൂപയുമാണ്.
വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.