നിറവ് പൂക്കൃഷി വിളവെടുപ്പ് നടത്തി

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ നിറവ് പദ്ധതി പ്രകാരം ചെമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളി  കൂട്ടായ്മയായ കര്‍ഷകശ്രീ ഗ്രൂപ്പ് നടത്തിയ ബന്ദിപ്പൂ  കൃഷിയുടെ വിളവെടുപ്പ്  ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.കെ.  രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം  എം.കെ. ശീമോന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ലത അനില്‍ കുമാര്‍, ആശ ബാബു, അംഗങ്ങളായ സുനില്‍ മുണ്ടയ്ക്കല്‍, നിഷ വിജു, ഉഷ പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.കെ. സിമ്മി, കൃഷി ഓഫീസര്‍ അശ്വിനി ദേവി, മനുമോള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത അജിത്, ഗ്രാമസ്വരാജ് ബാങ്ക് ബോര്‍ഡംഗം കെ.എം. ശ്രീവത്സന്‍, കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയകൃഷിയായ നിറവ് പദ്ധതിയുടെ ഭാഗമായാണ് ബന്ദിപ്പൂ കൃഷി ചെയ്തത്. ബ്ലോക്കില്‍ ആകെ 154 ഗ്രൂപ്പുകള്‍ പൂക്കൃഷിയും 156 ഗ്രൂപ്പുകള്‍ പച്ചക്കറി കൃഷിയും 272 ഗ്രൂപ്പുകള്‍ കിഴങ്ങ്  കൃഷിയുമാണ് ചെയ്യുന്നത്. ഓണം വിപണി ലക്ഷ്യമാക്കിയാണ് ബന്ദിപ്പൂ കൃഷി.കാര്‍ഷികമേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ  സി. അച്യുതമേനോന്‍ സ്മാരകപുരസ്‌കാരം  കഴിഞ്ഞ മാസം വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിരുന്നു.2021 ല്‍ ആണ് നിറവ് പദ്ധതി ആരംഭിച്ചത്.ഇപ്പോള്‍ പദ്ധതി നാലാം ഘട്ടത്തിൽ എത്തിനില്‍ക്കുന്നു.

ഫോട്ടോക്യാപ്ഷന്‍:  വൈക്കം ബ്ലോക്ക് പഞ്ചായത്ത് ‘നിറവ്’ പദ്ധതി പ്രകാരം ചെമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയായ കര്‍ഷകശ്രീ ഗ്രൂപ്പ് നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് നിര്‍വഹിക്കുന്നു

error: Content is protected !!