എരുമേലി :ശബരിമല സീസണ് മുമ്പായി എരുമേലി മേജർ കുടിവെള്ള പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് പദ്ധതി പ്രദേശത്തു മുഴുവൻ കുടിവെള്ളമെത്തിക്കണമെന്ന് കേരളാ കോൺഗ്രസ്സ് എരുമേലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് ജലസേചന മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകുവാൻ തീരുമാനിച്ചു .എരുമേലി മണ്ഡലം പ്രസിഡന്റ് ജോസി ചിറ്റടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മാമച്ചൻ ആയിലൂക്കുന്നേൽ ,എബി കാവുങ്കൽ ,ജോർജുകുട്ടി തിണപറമ്പിൽ പഴയിടം ,കുട്ടപ്പൻ കാട്ടിപ്പീടികയിൽ ,അച്ചൻകുഞ് മരോട്ടിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു .
