കോട്ടയം :കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ എം സാബു മാത്യുവിനെ സർക്കാർ നിയമിച്ചു .നിലവിൽ ഇടുക്കി പോലീസ് മേധാവിയായിരുന്നു .തിരുവനന്തപുരം അമ്പൂരി സ്വദേശിയായ സാബു മാത്യു, തൊടുപുഴ സബ് ഇൻസ്പെക്ടർ, കാളിയാർ, അടിമാലി പോലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർ, തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പോലീസ് സൂപ്രണ്ട് (ക്രൈം ബ്രാഞ്ച്) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്….മുൻ എസ് പിയും ഇപ്പോൾ കോട്ടയം കൺസ്യൂമർ കോടതി ജഡ്ജിയുമായ കെ എം ആന്റോയുടെ സഹോദരനാണ് സാബു മാത്യു ഐ പി എസ് /
