കോട്ടയം: പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവർ സമൂഹത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇല്ലിക്കൽ ചിന്മയാ വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ സുഗമമായ വളർച്ചയക്ക് പരിസ്ഥിതി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി ആഘാതം പഠിക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.ചടങ്ങിൽ ഫ്രാൻസീസ് ജോർജ് എം.പി. അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗോപകുമാർ, സനിൽ കണക്കാലിൽ, കൗൺസിലർമാരായ ബിന്ദു സന്തോഷ്, ജിഷ ജോഷി, ഉനൈസ് പാലപ്പറമ്പിൽ, ഷീന സാബു, ലീന ജയചന്ദ്രൻ, ചിന്മയ വിദ്യാലയം പ്രസിഡൻറ് എൻ. രാജഗോപാൽ, പ്രിൻസിപ്പൽ ഡോ. പി. സുജാത, സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ലേഖ എന്നിവർ പങ്കെടുത്തു.ഉദ്ഘാടനത്തേത്തുടർന്ന് മുഖ്യാതിഥികൾ വിദ്യാലയമുറ്റത്ത് അശോകമരത്തിന്റെ തൈ നട്ടു.ഫോട്ടോ ക്യാപ്ഷൻ.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഇല്ലിക്കൽ ചിന്മയ സ്‌കൂളിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കുന്നു.കോട്ടയം ഇല്ലിക്കൽ ചിന്മയ സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അശോകമരത്തിന്റെ തൈ നടുന്നു.

I just like the helpful information you provide in your articles
This is really interesting, You’re a very skilled blogger. I’ve joined your feed and look forward to seeking more of your magnificent post. Also, I’ve shared your site in my social networks!
Bu konu hakkında bilgi vermeniz çok güzel. Genellikle türkçe içerikler az oluyor fakat böyle güzel içerikler görmek ve okumak çok zevkli.
Güzel aydınlatıcı makale için teşekkürler daha iyisi samda kayısı umarım faydalı çalışmalarınızın devamı gelir.
naturally like your web site however you need to take a look at the spelling on several of your posts. A number of them are rife with spelling problems and I find it very bothersome to tell the truth on the other hand I will surely come again again.