തിരുവനന്തപുരം തൈക്കാട് നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി.യുടെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ ‘ഒ’ ലെവല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ശാസ്താംകോട്ടയിലാണ് പരിശീലനം. ഒരു വര്‍ഷമാണ് കാലാവധി. പ്ലസ് ടു ജയിച്ച 18-നും 30-നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പഠന സാമഗ്രികള്‍ സൗജന്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും. അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി: മെയ് 31. ഫോണ്‍ 9995898444.
