പൊടിമറ്റത്തേക്ക് സ്ഥലംമാറുന്ന  എരുമേലി ഫൊറോനാ വികാരി സെബാസ്റ്റ്യൻ അച്ഛന് എരുമേലി ജമാ അത്ത് കമ്മിറ്റിയുടെ യാത്ര മംഗളം 

എരുമേലി :എരുമേലി ഫെറോന ചർച്ച് വികാരിയായിരുന്ന ഫാ. വർഗീസ് പുതുപ്പറമ്പിൽ അച്ചൻ, അഞ്ചുവർഷത്തെ എരുമേലിയിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് പൊടിമറ്റം സെന്റ് മേരീസ് ചർച്ചിലേക്ക് ട്രാൻസ്ഫറായി പോകുന്നു.ഈ അവസരത്തിൽ എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു.കഴിഞ്ഞ അഞ്ചു വർഷക്കാലം എരുമേലി ഫെറോന ദൈവാലയത്തിൽ അച്ചൻ നടത്തിയ ആത്മീയ ശുശ്രൂഷയും സേവന പ്രവർത്തനങ്ങളും വിശ്വാസ സമൂഹത്തിന് വലിയ അനുഗ്രഹമായിരുന്നു. എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും കരുതലോടെ സമീപിക്കുകയും ചെയ്ത അച്ചൻ, മതസൗഹാർദ്ദത്തിന്റെ പ്രതീകമായി എരുമേലിയുടെ ഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ്.സഭാപ്രവർത്തനങ്ങളിൽ ആത്മാർത്ഥമായ നേതൃത്വം നൽകുകയും സാമൂഹിക-ആത്മീയ മേഖലകളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അച്ചന്റെ സേവനം എന്നും നന്ദിയോടെ സ്മരിക്കപ്പെടും.പുതിയ ദൗത്യസ്ഥാനമായ പൊടിമറ്റം സെന്റ് മേരീസ് ചർച്ചയിലേക്ക് പോകുന്ന പ്രിയപ്പെട്ട ഫാദർ വർഗീസ് പുതുപ്പറമ്പിൽ ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു …സ്നേഹാദരങ്ങളോടെ.മിഥുലാജ് പുത്തൻവീട്.സെക്രട്ടറി.മഹല്ലാ മുസ്ലിം ജമാഅത്ത് എരുമേലി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!