ഇടുക്കി: വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ്
പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി മുസ്ലീം ലീഗ് നേതൃത്വം.ഇടുക്കി ജില്ലാ
യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്തു.പ്രകോപനപരമായ
മുദ്രാവാക്യം മുഴക്കിയതിനാണ് നടപടിയെടുത്തത്.തൊടുപുഴയിലെ ആഹ്ലാദപ്രകടന
ജാഥയിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശനും ജി സുകുമാരന്‍
നായര്‍ക്കും എതിരെ മുദ്രാവാക്യം വിളിച്ചത്. പാര്‍ട്ടിയുടെ
അച്ചടക്കത്തിനും അന്തസിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും
മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി.വ്യാഴാഴ്ച ഉച്ചയ്ക്കാണ് തൊടുപുഴയില്‍
ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപന മുദ്രാവാക്യം
വിളിച്ചത്. ഇതോടെ വിഷയത്തില്‍ നേതൃത്വം ഇടപെട്ടു. മുഖ്യമന്ത്രിയായി വി.ഡി.
സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
പ്രകടനവുമായി തെരുവിലിറങ്ങിയത്.
