മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ
ഉദ്യോ​ഗസ്ഥനാണ്. മൃതദേഹം കവടിയാറിലുള്ള സ്വവസതിയിൽ. വിരമിച്ച
ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും
ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ്
മേധാവിയായി പ്രവർത്തിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൾ എത്തിയശേഷമായിരിക്കും സംസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!