ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റിൽ.

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ ആളിനെ അറസ്റ്റ് ചെയ്തു. ബൈക്ക് മോഷണം നടത്തിയ കേസിലേക്കാണ് കൂവപ്പള്ളി വില്ലേജിൽ പട്ടിമറ്റം എന്ന സ്ഥലത്ത് ചാവടിയിൽ വീട്ടിൽ നൂഹ് മകൻ അൽത്താഫ് നൂഹ് (30) എന്ന ആളിനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 16ന് വെളുപ്പിന് പൂതക്കുഴി ഭാഗത്ത് നിന്ന് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ ഇയാൾ മോഷണം നടത്തിക്കൊണ്ടു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് സ്ഥലത്ത് നിന്നും മുങ്ങിയ ഇയാൾ കൊല്ലത്ത് ഒരു ബന്ധുവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അവിടെ നിന്നാണ് കൊല്ലം സിറ്റി പോലീസിൻറെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. മുൻപും പല മോഷണ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. കാപ്പ നിയമപ്രകാരമുള്ള നടപടികൾ ഇയാൾക്കെതിരെ ചുമത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസൻ്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ ഗോകുൽ, ASI സിനോ തങ്കപ്പൻ SCPO വിനീത്, CPO രാഹുൽ ബാബു, വൈശാഖ് എസ് എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!