നഷ്ടപ്പെട്ട മൊബൈൽ ഫോൺഉടൻ ഉടമയ്ക്ക് കണ്ടെത്തി നൽകി എരുമേലി പോലീസ്

മുക്കൂട്ടുതറ സ്വദേശിനിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ എരുമേലി പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം തിരികെ ലഭിച്ചു എരുമേലി പോലീസിനെ ബിഗ് സല്യൂട്ട് ഇന്ന് രാവിലെ മുക്കൂട്ടുതറയിൽ നിന്നും വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിൽ വച്ചിരുന്ന മൊബൈൽ പെട്ടെന്ന് വാഹനം ഓടിച്ചു പോയപ്പോൾ വഴിയിൽ നഷ്ടപ്പെടുകയായിരുന്നു ഉടൻ തന്നെ ഫോണിന്റെ ഉടമസ്ഥ എരുമേലി പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ അനുമോൾ ജയിനെ വിവരമറിയിച്ചു മെമ്പറിന്റെ നിർദ്ദേശത്തെ തുടർന്ന് എരുമേലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി ഉടൻ തന്നെ എരുമേലി എസ് ഐ സൈബർ സെല്ലും ആയി ബന്ധപ്പെട്ട ഫോണിന്റെ ലൊക്കേഷൻ സ്ഥിരീകരിച്ചു എരുമേലി ഫെഡറൽ ബാങ്കിന് സമീപം മൊബൈൽ ഫോൺ പ്രസ്തുത വാഹനത്തിന്റെ മുകളിൽ നിന്നും റോഡിൽ വീഴുകയും അതുവഴി കടന്നു പോയ ബസ് കയറിയിറങ്ങുകയും ചെയ്തു ചാത്തൻ തറ സ്വദേശി തടത്തിൽ നിയാസിന്റെ M S ട്രേഡേഴ്സ് കടയ്ക്ക് സമീപമാണ് മൊബൈൽ വീണത് ഉടൻ തന്നെ കടയുടമ ജീവനക്കാരും ചേർന്ന് മൊബൈൽ കടയിൽ സൂക്ഷിച്ചിരുന്നു മൊബൈൽ ഓഫ് ആയി പോയതിനാൽ ഉടമയെ ബന്ധപ്പെടാൻ സാധിച്ചില്ലായിരുന്നു പോലീസ് ഈ കടയ്ക്ക് സമീപം മൊബൈൽ ലൊക്കേഷൻ കാണിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഉടമയ്ക്ക് തിരിച്ചു നൽകി ഉടമ എരുമേലി പോലീസിനും കട ഉടമയ്ക്കും നന്ദി പറഞ്ഞു

One thought on “നഷ്ടപ്പെട്ട മൊബൈൽ ഫോൺഉടൻ ഉടമയ്ക്ക് കണ്ടെത്തി നൽകി എരുമേലി പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!