നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ

കോട്ടയം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മേയ് 4, തിങ്കൾ രാവിലെ എട്ടിന് ആരംഭിക്കും. അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക.ഉദ്യോഗസ്ഥരുെ വോട്ടെണ്ണല്‍ മേശകള്‍ നിര്‍ണയിക്കുന്നതിനുള്ള  മൂന്നാം ഘട്ട റാന്‍‍ഡമൈസേഷന്‍ ഇന്നു രാവിലെ നടക്കും.രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്ട്രോംഗ് റൂം തുറക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും.റിട്ടേണിംഗ് ഓഫീസർമാർ നൽകിയിട്ടുള്ള  ക്യു.ആർ. കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളുകളില്‍ പ്രവേശിപ്പിക്കൂ.വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം മാധ്യമങ്ങൾക്ക് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ബസേലിയോസ് കോളജിലെ കൗണ്ടിംഗ് സെന്‍റലാണ് ജില്ലയിലെ പ്രധാന മീഡിയ സെന്‍റര്‍.

2 thoughts on “നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!