കുമളി :മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിചേർന്ന 8 ആളുകൾക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു മിന്നലിൻ്റെ ആഘാതത്തിൽ ആൾക്കൂട്ടം തെറിച്ച് പല ഭാഗത്തേക്ക് ചിതറി വീഴുകയായിരുന്നു. വീഴ്ച്ചയിൽ പറ്റിയ പരിക്ക് ആണ് 8 പേർക്കും ഉണ്ടായത്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനിയായ വീട്ടമ്മയെ തമിഴ്നാട് സർക്കാരിൻ്റെ ആംബുലൻസിൽ തന്നെ ഡിണ്ടിഗൽ ആശുപത്രിയിലേക്ക് മാറ്റി . പരിക്കേറ്റ ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ. അൻസാറിനാണ് മിന്നലേറ്റു തെറിച്ചുവീണ് ഇടതു കൈമുട്ടിന് പൊട്ടലേറ്റത്. അൻസാറിനെ പാലായിലെ മാർ സ്ലീബാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവർ കുമളി FHC യിൽ ചികിത്സയിലാണ് ഉള്ളത്.പരിക്കേറ്റ മറ്റ് അഞ്ച് പേർ താഴെ പറയുന്നവരാണ്:വിഷ്ണു: തിരുവനന്തപുരം ആഴിമല ഭാഗം, വി.കെ. ഭവൻ ധനലക്ഷ്മി (57): തമിഴ്നാട്, ചിന്നമന്നൂർ ലോകമണി (59): തമിഴ്നാട്, ചിന്നമന്നൂർകാളി അമ്മാൾ (51): തമിഴ്‌നാട്, കമ്പം രമ്യ (36): തൃശൂർ സ്വദേശിനി (ഇടിമിന്നലേറ്റ് തെറിച്ചുവീണാണ്പരിക്ക്) കാളി അമ്മാൾ (51): തമിഴ്‌നാട്, കമ്പംപരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി കുമളി എഫ്.എച്ച്.സി.-യിൽ (FHC) പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പുറമേ പൊള്ളലേറ്റതായി കണ്ടിട്ടില്ലെങ്കിലും, വേദന അനുഭവപ്പെടുന്നതിനെ തുടർന്ന്ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
