ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട സിവിൽ സർവീസ് വിജയികൾക്ക് ആദരവ്

2025 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അനുമോദനമായി ‘ആദരവ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ അജയ് ആർ രാജ്, കാജൽ രാജു, ജസ്സീല ജന്നത്ത് പി, ആതിര സുഗതൻ കെ, മുഹമ്മദ് ഷെസിൻ സി.പി എന്നിവരെ ആദരിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ശിൽപ്പവും നൽകി.

സാമൂഹ്യ നീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബു രാജ്, സാമൂഹ്യ നീതി വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്. ജലജ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ് എന്നിവർ സംസാരിച്ചു.

പരിപാടിയിൽ ആദരിക്കപ്പെട്ട വിജയികൾ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മറ്റു ഉദ്യോഗാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!