മറയൂരിന്റെ മനോഹാരിതയിലേയ്ക്ക് പോക്കറ്റ് കാലിയാകാതെ ഒരു യാത്ര പോയാലോ ?

എരുമേലി :മറയൂരിന്റെ മനോഹാരിതയിലേയ്ക്ക് പോക്കറ്റ് കാലിയാകാതെ ഒരു യാത്ര പോയാലോ.കെ എസ് ആർ ടി സി എരുമേലി ബി ടി സി യുടെ നേതൃത്വത്തിൽ രണ്ടാം ശനിയാഴ്ച ദിനമായ മെയ് ഒൻപതിനാണ് യാത്ര.
മനോഹരമായ ചന്ദനകാടുകളിൽ ഭയമേതുമില്ലാതെ വിഹരിക്കുന്ന കാട്ടുമൃഗങ്ങൾ,മുൻപിൽ നിന്നും പുറകിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന ഇറൈച്ചിൽ വെള്ളച്ചാട്ടം,ആദിമ മനുഷ്യരുടെ അവശേഷിപ്പുകളുടെ കഥ പറയുന്ന മുനിയറകൾ നിറയുന്ന ആനപ്പാറയും മുരുകൻ മലയും,മഞ്ഞിനുള്ളിൽ മനോഹര കാഴ്ചകൾ നിറയുന്ന ഭ്രമരം വ്യൂ പോയിന്റ്, സ്ട്രോബറികൾ ചിരിച്ചു നിൽക്കുന്ന തോട്ടങ്ങൾ, ഒപ്പം വ്യത്യസ്ത രുചി ഭേദങ്ങൾ നിറയുന്ന മറയൂർ ശർക്കരയും ആസ്വദിച്ചു മൂന്നാറിന്റെ മനോഹാരിതയിലൂടെ മടങ്ങാം. ഒരാൾക്ക് 1510 രൂപ യാണ് ചാർജ്. മൂന്നരമണിക്കൂർ വരുന്ന ജീപ്പ് സഫാരിയും, ഉച്ച ഭക്ഷണത്തിന്റെയും ചാർജ് ഉൾപ്പെടെ ആണിത്.സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിന് 9562269963,9447287735 ഈ നമ്പരുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!