ഇടുക്കി നാരകകാനത്ത് ജീപ്പ് മറിഞ്ഞ്പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. 10 പേർക്ക്

ഇടുക്കി: നാരകകാനത്ത് ജീപ്പ് മറിഞ്ഞ്പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. 10 പേർക്ക്പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരം.കൂത്താട്ടുകുളം മണ്ണത്തൂർ കാക്കാനിക്കൽസാറാമ്മ(65), ചെമ്മഞ്ചിയിൽ നിക്കു(6 മാസം)എന്നിവരാണ് മരിച്ചത്. ഡബിൾ കട്ടിങ്, കൂത്താട്ടുകുളംസ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്,സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു,എൽദോസ് എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ചവൈകിട്ട് 6.30ഓടെയാണ് അപകടം. നാരകക്കാനംസെന്റ് തോമസ് മൗണ്ട് സന്ദർശിക്കാനെത്തിയവർസഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ടമായി 50 അടിതാഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഇടുക്കിമെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഡബിൾ കട്ടിങ്ങിൽ വിവാഹത്തിൽപങ്കെടുക്കാനെത്തിയവരും ബന്ധുക്കളുമായ 12 അംഗസംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. വിവാഹസൽക്കാരംകഴിഞ്ഞ് ഇവർവിനോദസഞ്ചാരകേന്ദ്രമായ സെന്റ് തോമസ്മൗണ്ടിലെത്തി. തിരികെ മടങ്ങുന്നതിനിടെയാണ്അപകടം. അതീവ ഗുരുതരാവസ്ഥയിലുള്ളമൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് കൊണ്ടുപോയി.

One thought on “ഇടുക്കി നാരകകാനത്ത് ജീപ്പ് മറിഞ്ഞ്പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. 10 പേർക്ക്

  1. GACOR5000 platform original terbaik saat ini dengan sistem modern, winrate tinggi, layanan cepat, transaksi aman, pilihan game lengkap dan peluang menang besar

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!