പാലാ :പി സി ജോർജിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ രൂക്ഷ വിമർശനം. പാലാ രൂപതാ മീഡിയാ കമ്മീഷൻ ഇന്നലെ രാത്രി വൈകി പാലാ രൂപതയുടെ സാമൂഹ്യ മാധ്യമ പേജുകളിൽ പ്രസിദ്ധീകരിച്ച ചെയ്ത വീഡിയോയിലാണ് മാർ ജോസഫ് കല്ലറങ്ങാട്ട് പേരെടുത്ത് പറയാതെ പി സി ജോർജിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസംഗത്തിലാണ് വിമർശനം. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിൻ്റെ അർത്ഥം!പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ലായെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിയ്ക്കൻ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനുകൂലമായി വോട്ടു തേടിയെന്ന പരാതി ഉന്നയിച്ച് പി സി ജോർജ് അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പാലായിലെ ബി ജെ പി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തങ്ങളെ വേണ്ടെങ്കിൽ സഭയെയും വേണ്ടയെന്നു വയ്ക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പാലാ ബിഷപ്പിൻ്റെ വിമർശനം.
