പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍,കാഞ്ഞിരപ്പള്ളി
രൂപത എസ് എം വൈ എംഅപലപിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍
പിതാവിനെതിരെ ദുഷ്ടലാക്കോടുകൂടി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച
പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍ അപലപിച്ചു. പിതൃവേദി
രൂപതാ പ്രസിഡന്റ് ഡോ. സാജു കൊച്ചുവീട്ടില്‍ പ്രതിഷേധ പ്രമേയം
അവതരിപ്പിച്ചു. രൂപതാ ഫാമിലി അപ്പോസ്റ്റോലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു
ഓലിക്കല്‍, മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി.
റോസ്മി, റെജി കൈപ്പന്‍പ്ലാക്കല്‍, പിതൃവേദിയുടെയും മാതൃവേദിയുടെയും
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെതിരെ  തികച്ചും 
വാസ്തവവിരുദ്മായ  ആരോപണങ്ങള്‍  മാധ്യമങ്ങള്‍ക്കു മുമ്പില്‍   പുലമ്പുന്ന 
പി.സി.  ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്നു  കാഞ്ഞിരപ്പള്ളി
രൂപത എസ് എം വൈ എം പ്രസ്താവനയില്‍ വ്യക്തമാക്കി.  വ്യാജ ആരോപണങ്ങളും
വ്യക്തിഹത്യയും  നടത്തുന്നതിനും  മാധ്യമങ്ങള്‍ക്കു  മുമ്പില്‍
അവസരവാദപരമായി എന്തും വിളിച്ചു പറയുന്നതും ജോര്‍ജിന്റെ  സ്ഥിരം ശൈലിയാണ്. 
സഭയുടെ സംരക്ഷകനും അതിന്റെ ചുമതലക്കാരനും താനാണെന്ന വിധത്തിലാണ് അദ്ദേഹം
പൊതുസമൂഹത്തിനു മുന്നില്‍  ഇടര്‍ച്ചയും തെറ്റിദ്ധാരണയും പരുത്തുന്നത്. 
രൂപതാധ്യക്ഷന്‍  രൂപതാംഗങ്ങളുടെ  ആധ്യാത്മികപിതാവാണെന്ന ബോധ്യം  ഓരോ
വിശ്വാസിക്കുമുണ്ട്.  ജോര്‍ജിന്റെ വാക്കുകളും നിലപാടുകളും കാഞ്ഞിരപ്പള്ളി 
രൂപതാംഗങ്ങളില്‍ മാത്രമല്ല രൂപതാധ്യക്ഷനുമായി ആത്മബന്ധവും  സാഹോദര്യവും
പുലര്‍ത്തുന്ന എല്ലാവരിലും വലിയ വേദനയുളവാക്കുന്നതാണ്.   ഔചിത്യമുള്ള
വാക്കുകളും കുലീനമായ നിലപാടുകളുമാണ് രാഷ്ട്രീയനേതാക്കളില്‍  നിന്ന് സമൂഹം 
പ്രതീക്ഷിക്കുന്നത്. പിസി ജോര്‍ജ്  മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ
പ്രസ്താവനകളെ   കാഞ്ഞിരപ്പള്ളി എസ് എം വൈ എം  ശക്തിയുക്തം അപലപിക്കുകയും 
അദ്ദേഹത്തിന്റെ അപക്വമായ  നിലപാടില്‍  പ്രതിഷേധിക്കുകയും ചെയ്യുന്നു.

One thought on “പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍,കാഞ്ഞിരപ്പള്ളി
രൂപത എസ് എം വൈ എംഅപലപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!