കൂവപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരണപ്പെട്ടു.

കൂവപ്പള്ളി : വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി കൊരട്ടിപറമ്പിൽ ഇർഷാദ് ( ഷാജി ) – റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് .
വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത് .
കാഞ്ഞിരപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ശനിയാഴ്ച കോട്ടയം
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തും. മുഹമ്മദ്
സിറാജ്, തസ്നി എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!