ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് ഇന്ന് (ഏപ്രില്‍ 10) നൂറാം പിറന്നാളിന്റെ മധുരം.

കേരളസഭയിലെ നിരവധി മെത്രാന്‍മാരുടെ സാന്നിധ്യത്തില്‍ ബിഷപ്‌സ് ഹൗസില്‍ മാര്‍ പള്ളിക്കാപ്പറമ്പിലിന്റെ 100-ാം ജന്മദിനാഘോഷം നടക്കും പാലാ :മൂന്ന് പതിറ്റാണ്ടിലധികം പാലാ രൂപതയെ നയിച്ച ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് ഇന്ന് (ഏപ്രില്‍ 10) നൂറാം പിറന്നാളിന്റെ മധുരം. പാലാ രൂപതയുടെ ഇടയനെന്ന നിലയില്‍ രൂപതയുടെയും അതിലൂടെ കേരളസഭയുടെയും വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച പിതാവിന് പ്രായത്തിന്റേതായ ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പ്രാര്‍ത്ഥനയിലൂടെയും സാമീപ്യത്തിലൂടെയും സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

ഈ തിരഞ്ഞെടുപ്പിലും വോട്ടു രേഖപ്പെടുത്തിയ പിതാവ് എല്ലാ ദിവസവും വിശുദ്ധ ബലിയിലും പ്രാര്‍ത്ഥനകളിലും പങ്കുചേരുകയും സഭയുടെയും സമൂഹത്തിന്റെയും
മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ക്രിയാത്മകമായി സംവദിക്കുകയും ചെയ്യുന്നു.
കേരളസഭയിലെ നിരവധി മെത്രാന്‍മാരുടെ സാന്നിധ്യത്തില്‍ ബിഷപ്‌സ് ഹൗസില്‍
മാര്‍ പള്ളിക്കാപ്പറമ്പിലിന്റെ 100-ാം ജന്മദിനാഘോഷം നടക്കും.കോട്ടയം
ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത്  മുത്തോലപുരത്ത് പളളിക്കാപറമ്പില്‍
ദേവസ്യ-കത്രി ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമനായി 1927 ഏപ്രില്‍ 10നാണ്
മാര്‍ പള്ളിക്കാപറമ്പില്‍ ജനനം. അമ്മയുടെ ബന്ധുവായിരുന്ന വാഴ്ത്തപ്പെട്ട
തേവര്‍പറമ്പില്‍ കുഞ്ഞച്ചനാണ് അദ്ദേഹത്തിന് മാമ്മോദീസാ നല്‍കിയത്.  1958
നവംബര്‍ 23-ന് റോമില്‍ വച്ച് പൗരോഹിത്യം  സ്വീകരിച്ചു. റോമിലെ മലബാര്‍
കോളേജില്‍ പ്രിഫെക്ട്, പ്രോപ്പഗാന്ത കോളേജിലെ വൈസ് റെക്ടര്‍ എന്നീ
നിലകളില്‍ സേവനമനുഷ്ഠിച്ച മാര്‍ പള്ളിക്കാപ്പറമ്പില്‍ വടവാതൂര്‍ സെന്റ്
തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയുടെ റെക്ടര്‍ ആയിരിക്കവേയാണ് പാലാ രൂപതയുടെ
സഹായമെത്രാനായി നിയമിതനാകുന്നത്.1973 ഓഗസ്റ്റ് 15-ാം തിയതി
കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ കൈവവയ്പ്  ശുശ്രൂഷയിലൂടെ
പാലാ രൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് എട്ട്
വര്‍ഷങ്ങളോളം വയലില്‍ പിതാവിനോടൊപ്പം സഹായമെത്രാനായും പിന്നീട് രണ്ടര
പതിറ്റാണ്ടോളം മെത്രാനായും അദ്ദേഹം പാലാ രൂപതയുടെ സാരഥ്യം വഹിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് പണിത ചുവരില്‍
ചിത്രം വരയ്ക്കുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വം എന്നാണ്
പള്ളിക്കാപ്പറമ്പില്‍ പിതാവിന്റെ പക്ഷം. 2004- ല്‍ 77 ാമത്തെ വയസിലാണ് പാലാ
രൂപതയുടെ മെത്രാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചത്.‘ലഭിച്ച
അനുഗ്രങ്ങളെല്ലാം ദൈവത്തിന്റെ പരിപാലനയായി മനസിലാക്കുന്നു. കിട്ടിയ
അനുഗ്രഹങ്ങള്‍ കൂടുതലാണ്. പരാതിപ്പെടാന്‍ യാതൊന്നും കാണുന്നില്ല,’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!