40 വർഷമായി തുടരുന്ന മലയാറ്റൂർ യാത്രയാണ്, ഈ യാത്രയ്ക്ക് ഒരിക്കലും മാറ്റം വരുത്താറില്ല: റോഷി അ​ഗസ്റ്റിൻ,ഇടുക്കിയിലെ വിജയം ഉറപ്പ് 

സോജൻ ജേക്കബ്  ചക്കാമ്പുഴ (കോട്ടയം ):പാലാ ചക്കാമ്പുഴയിലെ തറവാട്ടിൽ കുടുംബാംഗങ്ങളോട് ഒത്ത് പെസഹാ അപ്പം മുറിച്ച് നൽകിയതിന് ശേഷമാണ് ഇന്നലെ രാത്രി മന്ത്രിയും ഇടുക്കിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ റോഷി അഗസ്റ്റിൻ തന്റെ 40 ആം വർഷത്തെ മലയാറ്റൂർ തീർത്ഥാടനം ആരംഭിച്ചത് .16 വയസിലാണ് ആദ്യ മലയാറ്റൂർ തീർത്ഥാടനം കാൽ നടയായി ആരംഭിച്ചത് .പിന്നീടങ്ങോട്ട് ഇന്നുവരെ മുടങ്ങിയിട്ടില്ല .അത് തെരഞ്ഞെടുപ്പായാലൂം അല്ലങ്കിലും മലയാറ്റൂരിൽ വന്ന് മലകയറിയില്ലങ്കിൽ എന്തോ ഒരു നഷ്ടബോധം …അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു മലയാറ്റൂർ തീർത്ഥാടനം എന്ന് റോഷി .വിശ്വാസം തുറന്നു പറയുന്നതിൽ ഒരു തെറ്റുമില്ല . ,വിജയം ഉറപ്പാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .പ്രളയകാലം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ നാടിനെ ചേർത്തുപിടിക്കാൻ സാധിച്ചുവെന്നത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടുക്കിയിലെ ജനത്തിന്റെ മനസ് തന്റെ കൂടെയാണ്. മണ്ഡലത്തിലെ ജനങ്ങളുമായുള്ള ഹൃദയബന്ധം വോട്ടായി മാറുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!