കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ; ഓശാന ഞായർ രാവിലെ അഞ്ചിന് പരിശുദ്ധ കുർബാന (കത്തീഡ്രലിൽ), കുരുത്തോല വെഞ്ചരിപ്പ് (ഗ്രോട്ടോയിൽ – രാവിലെ 6.30 ന് തുടർന്ന് പരിശുദ്ധ കുർബാന ബിഷപ്പ് മാർ ജോസ് പുളിക്കൽ കാർമ്മികത്വം വഹിക്കും. രാവിലെ 7.30ന് -പരിശുദ്ധ കുർബാന (പനച്ചേപ്പള്ളിയിൽ), രാവിലെ 10. നും , വൈകിട്ട് നാലിനും പരിശുദ്ധ കുർബാന (കത്തീഡ്രലിൽ)(കത്തീഡ്രലിൽ – രോഗികൾക്കുവേണ്ടിയുള്ള കുർബാന.30-ന് ഉച്ചകഴിഞ് മൂന്ന് മുതൽ ആറു വരെ കുമ്പസാരം. രാവിലെ എട്ടിന് രോഗികൾക്ക് വിടുകളിൽ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുകൊടുക്കും. ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആറ് വരെ കുമ്പസാരം. പെസഹാ ബുധൻ രാവിലെ എട്ടു മുതൽ 12 30 വരെയും, രണ്ട് 30 മുതൽ ആറ് മുപ്പത് വരെയും കുമ്പസാരം. രണ്ടിന് പെസഹാവ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം വരെ വാർഡ് തിരിച്ച് ആരാധന. വൈകുന്നേരം 3. 30ന് -ആഘോഷമായ പരിശുദ്ധ കുർബാന, കാലുകഴുകൽ ശുശ്രൂഷക്ക് ബിഷപ്പ് മാർ ജോസ് പുളിക്കൽ കാർമ്മികത്വം വഹിക്കും.ഏപ്രിൽ മൂന്നിന് പീഡാനുഭവവെള്ളി തിരക്കർമ്മങ്ങൾ രാവിലെ 7. 30ന് ബിഷപ്പ്മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ നടക്കും, തുടർന്ന് നഗരികാണിക്കൽ.വൈകുന്നേരം നാലിന് കുരിശിന്റെ വഴി പുളിമാവിൽ നിന്നും, മണ്ണാറക്കയത്ത് നിന്നും വൈകിട്ട് ആറിന് എത്തിച്ചേരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!