കോഴിക്കോട്,:കേരളാ കോൺഗ്രസ്സ്(എം) പാർട്ടിയിൽ കെ.എസ് സി(എം), കേരള യൂത്ത് ഫ്രണ്ട് (എം) എന്നീ പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡണ്ട് പദവിയും, തുടർന്ന് പാർട്ടിസംസ്ഥാന സെക്രട്ടറിയായും വിവിധസ്ഥാനങ്ങൾ നൽകി പാർട്ടി വളർത്തി വലുതാക്കിയ വ്യക്തിയാണ് മുഹമ്മദ്ഇക്ബാൽ, ‘ഇദ്ദേഹം പാർട്ടിയോടും ഇടത് മുന്നണിയോടും ഇപ്പോൾ കാട്ടിയത് കൊടിയ വഞ്ചനയാണെന്ന് കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിൽ ചങ്ങനാശേരി കങ്ങഴ സ്വദേശിയായ ഇയാളെ പാർട്ടി സ്ഥാനാർഥിത്വം നൽകി 2 തവണ പേരാമ്പ്രയിൽ മത്സരിപ്പിച്ചു . കുറ്യാടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിത്വം കഴിഞ്ഞതവണ കിട്ടിയപ്പോഴും ഇദ്ദേഹത്തേയാണ് പാർട്ടി പരിഗണിച്ചത്. സീനിയർ നേതാക്കൾ പലരുണ്ടായിട്ടും കഴിഞ്ഞഅഞ്ചു വർഷം സിൽക്കിൻ്റെ ചെയർമാൻ പദവി ഇയാൾക്കാണ് നൽകിയത്. ഇത്രയൊക്കെ സ്ഥാനമാനങ്ങൾ നൽകിയിട്ടും പാർട്ടിയെയും മുന്നണിയേയും വഞ്ചിച്ച് തെരഞ്ഞെടുപ്പുവേളയിൽ മറു ചേരിയിലെത്തിയ ഇയാളെ ചതിയന്മാരുടെ ഗണത്തിൽ പെടുത്തി ജനങ്ങൾ ഒറ്റപ്പെടുത്തുമെന്ന് ടി. എം ജോസഫ് പറഞ്ഞു.
