തിടനാട്: പൂഞ്ഞാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പര്യടനം നടത്തി. ചെമ്മലമറ്റം, തിടനാട്, കൊണ്ടൂർ, തണ്ണിനാൽ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ചെമ്മലമറ്റം പള്ളി, ചെമ്മലമറ്റം മഠം, സി.എം.എസ് കോളനി പിണ്ണാക്കനാട്, തണ്ണിനാൽ കോളനി, കൊണ്ടൂർ കോളനി എന്നിവിടങ്ങളിലെത്തി ജനങ്ങളെ നേരിൽ കണ്ടു.
പര്യടനത്തിനിടെ പ്രദേശവാസികളുമായി സൗഹൃദസംഭാഷണം നടത്തി. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായുള്ള എൽ.ഡി.എഫ്.ന്റെ പദ്ധതികളും നേട്ടങ്ങളും അദ്ദേഹം വിശദീകരിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.പര്യടനത്തിൽ കെ.സി.(എം) മണ്ഡലം പ്രസിഡന്റ് ജോസഫ് ജോർജ് വെള്ളുക്കുന്നേൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന ജോർജ്, കാഞ്ഞിരപ്പള്ളി സി.പി.ഐ.(എം) ഏരിയാ കമ്മിറ്റിയഗം ടി. മുരളീധരൻ നായർ,തിടനാട് സി.പി.ഐ.(എം) ലോക്കൽ സെക്രട്ടറി പി.എ. അലക്‌സാണ്ടർ,, സി.പി.ഐ അംഗം എബ്രഹാം, ജോയിച്ചൻ കാവുങ്കൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ്, പൂഞ്ഞാർ കെ.സി.(എം) ട്രഷറർ മാത്യു ജെയിംസ് വെള്ളുക്കുന്നേൽ, അപ്പച്ചൻ ചെറുകര, സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ സേവ്യർ കണ്ടത്തിൻകര, യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ഷെറിൻ പെരുമാങ്കുന്നേൽ, യൂത്ത് ഫ്രണ്ട് സെക്രട്ടറി ജോ പേഴുംകാട്ടിൽ സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് എന്നിവർ പങ്കെടുത്തു.
hacklink satın al google seo google backlink hacklink , en iyi hacklink paneli
hacklink satın al google seo google backlink hacklink , en iyi hacklink paneli