ചെലവ് നിരീക്ഷകൻ എം.സി.എം.സി. സെൽ സന്ദർശിച്ചു ;തെരഞ്ഞെടുപ്പ്: പരാതികൾ അറിയിക്കാം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ്
മോണിട്ടറിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി.) സ്‌ക്രീനിംഗ് സെൽ തെരഞ്ഞെടുപ്പ്
കമ്മീഷന്റെ ചെലവ് നിരീക്ഷകൻ പരമാവതാർ സിംഗ് ഗിൽ സന്ദർശിച്ചു പ്രവർത്തനങ്ങൾ
വിലയിരുത്തി. കളക്ട്രേറ്റ് കോമ്പൗണ്ടിലെ നാഷണൽ സേവിങ്സ് സ്‌കീം
ഓഫീസ് കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ഹാളിലാണ് ജില്ലാതല എം.സി.എം.സി.
സെൽ. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ മാധ്യമങ്ങളിലെ
ഉള്ളടക്കങ്ങൾ നിരീക്ഷിച്ചുവരുന്നു.രാഷ്ട്രീയ പരസ്യങ്ങൾ പരിശോധിച്ച്
അംഗീകാരം നൽകുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്കായി
പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ കളക്ടർ  ചെയർമാനായിട്ടുള്ള എം.സി.എം.സി.
സമിതി പ്രവർത്തിക്കുന്നത്. എം.സി.എം.സിയുടെ ഫോൺ നമ്പർ-0481 – 2562558
ഇമെയിൽ-mcmclacktm2026@gmail.com.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ mcc2026kottayam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 0481 2921088 എന്ന ഫോൺ നമ്പരിലും അറിയിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

One thought on “ചെലവ് നിരീക്ഷകൻ എം.സി.എം.സി. സെൽ സന്ദർശിച്ചു ;തെരഞ്ഞെടുപ്പ്: പരാതികൾ അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!