പൂഞ്ഞാറിൽ അലോഷ്യസ് സേവ്യര്, ഏറ്റുമാനൂരിൽ വാഴയ്ക്കൻ ‘ കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്. കോട്ടയം ജില്ലയിൽ മത്സരചിത്രം തെളിയുന്നു….?

കോട്ടയം :പൂഞ്ഞാറിൽ അലോഷ്യസ് സേവ്യര് ഏറ്റുമാനൂരിൽ വാഴയ്ക്കൻ . കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്. കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരചിത്രം തെളിയുന്നു.ഇന്ന് വൈകിട്ടതോടെ കോൺഗ്രസ് പട്ടിക പുറത്തു വരുമെന്നാണ് സൂചന .കോൺഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടു കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഏറ്റുമാനൂരിൽ മന്ത്രി വി എൻ വാസവനെതിരെ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കനാവും യുഡിഎഫ് സ്ഥാനാർത്ഥിയായി  മത്സരിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നടി വീണാ നായരാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി എത്തിയതോടെ വാശിയേറിയ മത്സരം നടക്കുന്ന കാഞ്ഞിരപ്പള്ളിയിൽ  ഡോ. എൻ ജയരാജ് എംഎൽഎയ്ക്ക് എതിരെ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് മത്സരിക്കുവാനുളള സാധ്യത ഏറി. ജില്ലാ പ്രസിഡൻ്റ് എന്ന നിലയിലെ മികവും, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എല്ലാം വിജയിച്ച ചരിത്രവുമുള്ള സുരേഷ് മത്സരരംഗത്ത് എത്തുന്നത് വിജയ സാധ്യത വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി.പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ എൻഡിഎ മുൻ എംഎൽഎ പി സി ജോർജിനെ രംഗത്ത് ഇറക്കി കഴിഞ്ഞു. മുൻ ഡിസിസി പ്രസിഡൻ്റ് ടോമി കല്ലാനി തന്നെ ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുമെന്നാണ്  ഇന്നലെ വരെ റിപ്പോർട്ട്.ക്രിസ്ത്യൻ സ്ഥാനാർഥി വേണമെന്നതാണ് ഇവിടെ താമസം വരുന്നത് .അല്ലങ്കിൽ അഡ്വ പി എ സലിം പണ്ടേ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമാരുന്നു .ടോമി കല്ലാനിയെക്കാൾ പുതുമുഖമായാ യുവ നേതാവിനെ മത്സരിപ്പിക്കാനാണ് നെത്ര്വതം ശ്രമിക്കുന്നത് .അലോഷ്യസ് അബ്രാഹത്തെ എവിടെങ്കിലും മത്സരിപ്പിക്കാൻ ശ്രമമുണ്ട് . .  തലപ്പാലം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സജി ജോസഫിൻ്റെ പേരും പരിഗണനയിൽ ഉണ്ട്. 

2 thoughts on “പൂഞ്ഞാറിൽ അലോഷ്യസ് സേവ്യര്, ഏറ്റുമാനൂരിൽ വാഴയ്ക്കൻ ‘ കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്. കോട്ടയം ജില്ലയിൽ മത്സരചിത്രം തെളിയുന്നു….?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!