എരുമേലി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ  സിബിഐ ഓഫിസ് ആറുമാസത്തേക്ക്   ;ജെസ്‌ന കേസിൽ തുടരന്വേഷണത്തിനെന്ന് സൂചന  

സോജൻ ജേക്കബ്  എരുമേലി :പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്ന്  കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ.
എരുമേലി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ  സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തുമെന്നറിയുന്നു . 6 മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സി ബി ഐ എടുത്തിരിക്കുന്നത് . കേസിന്റെ അന്വേഷണം
അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ
മജിസ്ട്രേട്ട് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. 

കേസിൽ കാര്യമായ തെളിവുകളുടെ അഭാവത്തിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സിബിഐ ഒരു പ്രാദേശിക കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. കേരള പോലീസും ക്രൈംബ്രാഞ്ചും ഒരു വഴിയും കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ജെസ്നയുടെ സഹോദരൻ കോടതിയെ സമീപിച്ചതിനെത്തുടർന്ന്, 2021 ൽ കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

പത്തനംതിട്ട ജില്ലയിലെ വീട്ടിൽ നിന്ന് കോട്ടയത്തെ മുണ്ടക്കയത്തിനടുത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ജെസ്ന. എരുമേലിയിൽ നിന്ന് മുണ്ടക്കയത്തേക്ക് ബസിൽ കയറിയതായി സ്ഥിരീകരിച്ചു, എന്നാൽ അതിനുശേഷം അവർക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അന്വേഷണത്തിനിടെ, ദുരൂഹമായി കാണാതാകുന്നതിന് മുമ്പ് ജെസ്ന മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് സുഹൃത്തിന് നിരവധി തവണ ഫോൺ കോളുകൾ അയച്ചതായി പോലീസ് കണ്ടെത്തി. എന്നിരുന്നാലും, സുഹൃത്തിനെ ചോദ്യം ചെയ്തതിൽ കാര്യമായ ഒന്നും കണ്ടെത്തിയില്ല.

കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നും അന്നത്തെ
റിപ്പോർട്ടിൽ പറഞ്ഞിരുന്നു .. പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്നു വ്യക്തമല്ല. ജെസ്നയെ കാണാനില്ലെന്നു കാട്ടി 2018 മാർച്ച് 22ന് ആണു പിതാവ് ജെയിംസ്  വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണു കേസ്
സിബിഐയിലേക്കെത്തിയത്.
ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു നേരത്തേ കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. തിരോധാനത്തിനു പിന്നിൽ
മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ജെസ്നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ
ഉണ്ടായിരുന്നു .എട്ടുവർഷം മുമ്പാണ് ജെസ്‌ന മരിയ ജെയിംസിനെ കാണാതാവുന്നത് .

One thought on “എരുമേലി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ  സിബിഐ ഓഫിസ് ആറുമാസത്തേക്ക്   ;ജെസ്‌ന കേസിൽ തുടരന്വേഷണത്തിനെന്ന് സൂചന  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!