കാറിനുള്ളിലെ ആത്മഹത്യ : തോക്ക് നൽകിയവർ കുമളിയിൽ പിടിയിൽ

കുമളി:ഇരിങ്ങാലക്കുടയിൽ പുല്ലൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം കാലായിൽ ജസ്റ്റിൻ മാത്യുവിനെ (40) വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി തറപ്പേൽ റീഗൻ ജോസഫ് (40) ഇടുക്കി കുമളിയിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.പുല്ലൂരിൽ താമസിക്കുന്ന കുറ്റിക്കാടൻ വീട്ടിൽ ജോസിനെ (51) കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!