പാലാ: തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കയറ് പൊട്ടി മീനച്ചിലാറിൽ വീണ് യുവാവ് മരിച്ചു. പാലാ മുരിക്കുംപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽകുമാർ (ശ്രീകുമാർ 60) ആണ് മരിച്ചത്.
പുലർച്ചെ നാലോടെയാണ് സംഭവം. താൻ മരിക്കാൻ പോകുന്നുവെന്ന് മകന് വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയച്ചശേഷം പാലാ-പൊൻകുന്നം പാലത്തിൽ കയറ് കെട്ടി തൂങ്ങി
മരിക്കാനായിരുന്നു ശ്രമം. ഇതിനിടെ കയറ് പൊട്ടി അനിൽ കുമാർ വെള്ളത്തിലേക്ക് വീണു.ഈ സമയം ഇതുവഴി കടന്നുപോയ മീൻ വിൽക്കാൻ പോയവർ വിവരം
പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിന്റെ
നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
