പെരുവന്താനം: ഓൾ ഇന്ത്യ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് സിഎംഎ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക് നേടി പെരുവന്താനം സെന്റ് ആന്റണീസ് കോളജിലെ ബികോം വിദ്യര്‍ഥിനി സി.ആര്. അഞ്ജലി. 100 ശതമാനം വിജയം നേടി കേരളത്തില്‍ മിന്നും വിജയം നേടാനും കോളജിനു സാധിച്ചു.
നാളെ നടക്കുന്ന അനുമോദന സമ്മേളനത്തിന് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളി അധ്യക്ഷത വഹിക്കും. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ഷിജു കടപ്ലാക്കല്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ സി.ആര്.
അഞ്ജലിക്ക് പ്രശസ്തിപത്രവും കാഷ് അവാർഡും നൽകി ആദരിക്കും. ഡോ. ഷിജിമോൾ തോമസ്, സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ രാജു, എം. ദിവ്യ, ദേവു രഘുനാഥ്, ആതിര ലാലു, എസിഎംഎ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഷീജ സലാം തുടങ്ങിയവർ പ്രസംഗിക്കും.

hiếp dâm người già