കാഞ്ഞിരപ്പള്ളി: വനിതകള്‍ ഒരു മനസോടെ മുന്നിട്ടിറങ്ങിയാല്‍ എന്തും യാഥാര്‍ഥ്യമാക്കുമെന്നതിന്റെ സുന്ദരമായ പാഠം രചിക്കപ്പെട്ടിരിക്കുകയാണ് ഇന്‍ഫാമിന്റെ അടുക്കളത്തോട്ട പദ്ധതിയിലൂടെയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ വനിതാ ദിനാചരണവും ‘മഹിളാ ഹരിതം’ അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. വിഷലിപ്തമായ ഭക്ഷണപദാര്‍ഥങ്ങള്‍കൊണ്ട് രോഗികളായിത്തീരുന്ന ധാരാളം ആള്‍ക്കാരുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍ഫാം മുന്നോട്ടു വച്ച വലിയ ആശയമായിരുന്നു അടുക്കളത്തോട്ടം നിര്‍മിച്ച് വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത്. അടുക്കളത്തോട്ടത്തില്‍ ആരംഭിച്ച ഈ വിപ്ലവം യഥാര്‍ഥ കാര്‍ഷിക വിപ്ലമായി മാറട്ടെയെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പുരോഗതിയുടെ വലിയ വിപ്ലമായി മാറട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.വിലാപങ്ങളല്ല ക്രിയാത്മകമായ നടപടികളിലൂടെയേ വിജയങ്ങള്‍ കൈവരിക്കാനാവൂ എന്നതാണ് ഇന്‍ഫാമിന്റെ നിലപാടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. മഹിളാ സമാജ് രൂപീകരിച്ചുകൊണ്ട് കര്‍ഷകരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സാധിച്ചു. നിശബ്ദ വിപ്ലവത്തിന്റെ അടയാളമായിരുന്നു അടുക്കളത്തോട്ടം പദ്ധതി. തങ്ങളുടെ പ്രയത്‌നം കൊണ്ട് വിജയശ്രീലാളിതരായ 36 പേരെയാണ് ഇന്‍ഫാം വനിതാ ദിനത്തില്‍ പൊതുസമൂഹത്തിന് മുമ്പില്‍ സാക്ഷ്യപ്പെടുത്തുക. ‘സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണമൊരുക്കുക’ എന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതിയിലൂടെ സംഘടനയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം കുടുംബങ്ങളില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞതായും ഒന്നാം സ്ഥാനം നേടിയ പച്ചക്കറി തോട്ടങ്ങളെ ഇന്‍ഫാം ‘സീഡ് ബാങ്കായി’ പ്രഖ്യാപിക്കുന്നതായും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഇന്‍ഫാം മഹിളാസമാജ് പ്രസിഡന്റ് ജയമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ആന്‍സി സാജു കൊച്ചുവീട്ടില്‍, ട്രഷറര്‍ ലെജി ജോബ്‌സ് മാത്യു കുന്നപ്പള്ളി തുടങ്ങിയര്‍ പ്രസംഗിച്ചു.ഇന്‍ഫാമിന്റെ 12 കാര്‍ഷിക താലൂക്കുകളില്‍ നിന്ന് വിജയികളായ സോണിയ തോമസ് കടന്തോട്ട് (അണക്കര കാര്‍ഷിക താലൂക്ക്), രാജലക്ഷ്മി ആര്‍. ഇടക്കല്ലുമണ്ണില്‍ (എരുമേലി കാര്‍ഷിക താലൂക്ക്), ജൂലിയ തോമസ് കുരിശുംമൂട്ടില്‍ (കാഞ്ഞിരപ്പള്ളി കാര്‍ഷിക താലൂക്ക്), ബീന ജോര്‍ജ് മാത്തന്‍കുന്നേല്‍ (കട്ടപ്പന കാര്‍ഷിക താലൂക്ക്), റാണി കുര്യന്‍ മഠത്തിനകത്ത് (കുമളി കാര്‍ഷിക താലൂക്ക്), സുമം ജോസ് പനച്ചിക്കല്‍ (മുണ്ടക്കയം കാര്‍ഷിക താലൂക്ക്), ലിസി തോമസ് മുണ്ടാട്ടുചുണ്ടയില്‍ (മുണ്ടിയെരുമ കാര്‍ഷിക താലൂക്ക്), സിമി ജോസ് കൊച്ചുപുരയ്ക്കല്‍ (പെരുവന്താനം കാര്‍ഷിക താലൂക്ക്), മഞ്ജു ടോണി പന്തലാടിക്കല്‍ (പൊന്‍കുന്നം കാര്‍ഷിക താലൂക്ക്), ലിസി സണ്ണി കവളമ്മാക്കല്‍ (റാന്നി കാര്‍ഷിക താലൂക്ക്), ആന്‍സി സന്തോഷ് കോട്ടിരിക്കല്‍ (ഉപ്പുതറ കാര്‍ഷിക താലൂക്ക്), റീജ എം. മാത്യു മംഗലത്തില്‍ (വെളിച്ചിയാനി കാര്‍ഷിക താലൂക്ക്) എന്നിവര്‍ക്ക് ഒരു പവന്‍ വീതം സ്വര്‍ണവും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കി.രണ്ടാം സമ്മാനമായി 12 പേര്‍ക്ക് 25000 രൂപ വീതവും മൂന്നാം സമ്മാനമായി 12 പേര്‍ക്ക് പതിനായിരം രൂപ വീതവും കൂടാതെ മെമന്റോയും മറ്റു സമ്മാനങ്ങളും നല്‍കി. ഇതിനു പുറമെ വിവിധ കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 168 ആളുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി.ഫോട്ടോ….ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ വനിതാ ദിനാചരണവും ‘മഹിളാ ഹരിതം’ അവാര്‍ഡ്ദാന ചടങ്ങും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമീപം.

oxandrolone steroid
References:
atavi.com
References:
Nj online casino
References:
https://graph.org/Crown-Casino-Online-Complete-Player-Guide-04-20
References:
Fair Go Casino Rocket withdrawal time login
References:
Heilbronn
References:
https://lex-casino-bonus-ohne-einzahlung.online-spielhallen.de/
References:
Cologne (Köln)
References:
https://manga-casino.online-spielhallen.de/
References:
Heidelberg
References:
https://verde-casino-account-loschen.online-spielhallen.de/
References:
Mönchengladbach
References:
https://free-spins-casino-without-deposit.online-spielhallen.de/
References:
Halifax casino
References:
https://graph.org/How-Far-Is-Flinders-Street-From-Crown-Casino-04-27
References:
Quantum quest a cassini space odyssey
References:
https://graph.org/What-Online-Casinos-Pay-Out-Instantly-04-27