കെഎസ്‌ആർടിസി
 ജീവനക്കാർക്ക്‌ 50ലക്ഷംവരെ ആരോഗ്യപരിരക്ഷ;കെ എസ് ആർ ടി സി സർവീസുകൾ കൂടുതൽ ജനപ്രിയമാകുന്നു: മന്ത്രി കെ.ബി ഗണേഷ് കുമാർ

കൊല്ലം :കെഎസ്‌ആർടിസി ജീവനക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതിയുടെ പരിഷ്കരിച്ച പ്ലാനുകൾ മന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കി. കൊല്ലം കെഎസ്‌ആർടിസി ആധുനിക ബസ് സ്റ്റേഷൻ
നിർമാണോദ്‌ഘാടനച്ചടങ്ങിൽ പദ്ധതിയുടെ ബ്രോഷർ മന്ത്രി പ്രകാശിപ്പിച്ചു. എം
മുകേഷ്‌ എംഎൽഎ അധ്യക്ഷനായി.എസ്‌ബിഐയുമായി
സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയിൽ വർഷം 8906 രൂപ പ്രീമിയം അടച്ചാൽ
കുടുംബത്തിലെ നാലുപേർക്ക്‌ 50 ലക്ഷം രൂപയുടെ സ‍ൗജന്യ ആരോഗ്യ പരിരക്ഷ
ലഭിക്കും. അപകടമരണം സംഭവിച്ചാൽ കുടുംബത്തിന്‌ ഒരുകോടി രൂപയും സാധാരണ
മരണമാണെങ്കിൽ ആറുലക്ഷം രൂപയും ലഭിക്കും. മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന്‌
10 ലക്ഷം രൂപ വരെയും പെൺമക്കളുടെ വിവാഹത്തിന്‌ അഞ്ചുലക്ഷം രൂപ വീതവും
ലഭിക്കും. യൂണിയൻ
ബാങ്കുമായി സഹകരിച്ചുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയും ചടങ്ങിൽ
അവതരിപ്പിച്ചു. പദ്ധതി പ്രകാരം നാലുപേർക്ക്‌ 8017 രൂപ അടച്ചാൽ 30 ലക്ഷം
രൂപവരെ സ‍ൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കും. അപകട മരണത്തിന്‌ 1.15 കോടി
രൂപയും സാധാരണ മരണമാണെങ്കിൽ കുടുംബത്തിന്‌ 10 ലക്ഷം രൂപയും ലഭിക്കും.
ചികത്സയ്ക്ക്‌ ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ ദിവസം 500രൂപവീതം വർഷം
പരമാവധി 15,000 രൂപവരെ ലഭിക്കും.അപകടമരണം
സംഭവിച്ച ഒരു ജീവനക്കാരന്റെ കുടുംബത്തിന്‌ ഇതിനോടകം ഒരുകോടി രൂപയുടെ സഹായം
നൽകിയതായും മൂന്ന്‌ കുടുംബങ്ങൾക്ക്‌ സഹായം ഉടൻ കൈമാറുമെന്നും മന്ത്രി
പറഞ്ഞു.

കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇളമ്പൽ, നരിക്കൽ, കുതിരച്ചിറ, കല്ലടമുക്ക്  വഴി പുനലൂരിലേക്ക് സർവീസ് നടത്തുന്ന പുതിയ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ്  നിർവഹിക്കുകയായിരുന്നു അദ്ദേഹം.പുതിയ ബസ് സർവീസ് ആരംഭിക്കുന്നതോടെപുനലൂർ നഗരത്തിലേക്കുള്ള യാത്രാസൗകര്യം വർധിക്കും. പരീക്ഷണാർത്ഥം ആരംഭിച്ച എല്ലാ മിനി ബസ് സർവീസുകളും വിജയമായി. യാത്രക്കാരുടെഎണ്ണം വർധിച്ചതിനാൽ മിനി ബസ്സുകൾക്ക് പകരം കൂടുതൽ സൗകര്യങ്ങളോടെയുള്ള ബസ്സുകൾ കൊണ്ടുവരും. സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ കൂടുതൽ ബസ്സുകളുടെ സർവീസ് പുതുതായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ സി. വിജയൻ അധ്യക്ഷനായി. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം മഞ്ജു, വിളക്കുടി ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ ആനി ഷിബു, ബി.വിഷ്ണു, പുനലൂർ എടിഒ ബി.എസ് ഷിജു, പുനലൂർ ഡിപ്പോ എഞ്ചിനീയർ വി.എസ് അനിൽ, പത്തനാപുരം എ ടി ഒ ജെ.സാം, പുനലൂർ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എസ്. ശിവകുമാർ, ആര്യങ്കാവ് ഇൻസ്പെക്ടർ ഇൻ ചാർജ് സി.രാജീവ്‌, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!