ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തെ രാജ്യത്തിന് മാതൃകയാക്കിയ സർക്കാരിന്റെ അവസാന ബജറ്റ് സമൂഹത്തിലെ എല്ലാ മേഖലയുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന പ്രഖ്യാപനങ്ങളോടെയായിരുന്നു. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നിങ്ങനെ എല്ലാ മേഖലകളിലും ജനക്ഷേമത്തിലൂന്നിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചു എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്ത് വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ട്. അഭ്യസ്തവിദ്യരായുള്ള യുവാക്കൾക്ക് നൽകുന്ന ധനസഹായം കണക്ട് ടു വർക് സ്കോളർഷിപ്പിന് 400 കോടി രൂപ. സാക്ഷരത പ്രേരക്കുമാർക്ക് 1000 രൂപയുടെ വർദ്ധനവ്.

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2026-27 സംസ്ഥാന ബജറ്റിൽ കേരളത്തിന്റെ ഗതാഗതം, വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വൻകുതിച്ചുചാട്ടം ലക്ഷ്യമിടുന്ന നിരവധി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പദ്ധതികൾ താഴെ പറയുന്നവയാണ്:

ഗതാഗത മേഖലയിലെ പദ്ധതികൾ

• റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS): ഡൽഹി-മീററ്റ് അതിവേഗ റെയിൽപാതയുടെ മാതൃകയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ യാത്രാ സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഇതിന്റെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയാണ്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചു.

• ദേശീയപാത 66 (NH 66) വികസനം: കേരളത്തിലെ ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്

• എം.സി റോഡ് വികസനം: തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി പുനർനിർമ്മിക്കും. ഇതിന്റെ ഒന്നാം ഘട്ടത്തിനായി കിഫ്ബി (KIIFB) വഴി 5217 കോടി രൂപ നീക്കിവെച്ചു.• വയനാട് തുരങ്കപാത: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു. 2134.5 കോടി രൂപ ചെലവ് വരുന്ന ഈ പാതയ്ക്ക് 8.73 കി.മീ നീളമുണ്ടാകും.• തുരങ്കപാത (കട്ടപ്പന – തേനി): കട്ടപ്പന മുതൽ തേനി വരെയുള്ള യാത്രാദൂരം 20 കി.മീ കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതിയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തി.• മലയോര-തീരദേശ പാതകൾ: 1657 കോടി രൂപ ചെലവിൽ 212.2 കി.മീ മലയോര പാത നിർമ്മിച്ചു. കൂടാതെ, 2730 കോടി രൂപ ചെലവിൽ തീരദേശ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു.

തുറമുഖവും വ്യവസായ ഇടനാഴികളും

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി മുന്നേറുന്നു, രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 2026 ജനുവരിയിൽ ഉദ്ഘാടനം ചെയ്തു. തുറമുഖാനുബന്ധ വികസനത്തിനായി 1000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയുണ്ട്.

• റെയർ എർത്ത് കോറിഡോർ: വിഴിഞ്ഞം തുറമുഖം മുതൽ ചവറ വഴി കൊച്ചി വരെ ബന്ധിപ്പിക്കുന്ന ഒരു റെയർ എർത്ത് കോറിഡോർ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു

• കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി: കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഈ പദ്ധതിക്കായി 1350 ഏക്കർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.

• പെട്രോ കെമിക്കൽ പാർക്ക്: കൊച്ചിയിൽ സ്ഥാപിക്കുന്ന ഈ പാർക്കിന്റെ കമ്മീഷനിംഗ് 2026-27-ൽ നടക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ഐ.ടി. – സാങ്കേതിക മേഖല

• സൈബർ വാലി (Cyber Valley): കൊച്ചി ഇൻഫോപാർക്ക് ഫേസ് 3-ൽ 300 ഏക്കറിൽ ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ഹബ്ബായി സൈബർ വാലി വികസിപ്പിക്കും. ഇതിനായി 30 കോടി രൂപ മാറ്റിയിട്ടു.

• ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ: രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഐ.ഐ.സി.ജി (India Innovation Centre for Graphene) പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിഹിതം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!