തിരുവനന്തപുരം :മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെ അർഹരായ എല്ലാ സ്ത്രീകൾക്കും സർക്കാർ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ തടസ്സങ്ങൾ നീക്കുന്ന പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നതായി ജോസ് കെ മാണി എം പി .ഇതോടൊപ്പം, അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ള, ശമ്പളമോ പെൻഷനോ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതും ഈ തീരുമാനത്തിന്റെ ഭാഗമാണ്.ഇത് ഒരു ക്ഷേമ പദ്ധതി പ്രഖ്യാപനം മാത്രമല്ല – സമൂഹത്തിന്റെ നിഴലിലായിപ്പോയ ‘സ്ത്രീകളുടെ അർഹതയും അന്തസ്സും’ അംഗീകരിക്കുന്ന വലിയൊരു സാമൂഹിക നീതി കൂടിയാണ്.സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും മുൻഗണനയാക്കുന്ന സർക്കാരിന്റെ നിലപാടിനോട് അഭിമാനം. ‘നീതി – സമത്വം – സാമൂഹിക സുരക്ഷ’ എന്നീ മൂല്യങ്ങളോടുള്ള ഈ ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത തുടരുമെന്നും ജോസ് കെ മാണി ഫേസ് ബുക്കിൽ കുറിച്ചു .
